കൈപ്പറമ്പ്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊള്ളന്നൂർ സ്വദേശി കൂട്ടാലക്കൽ രാമൻ മകൻ മണി(70) ആണ് മരിച്ചത്. സംസ്കാരം നടത്തി.
ഓഗസ്റ്റ് 10ന് വൈകുന്നേരം പുറ്റേക്കര സെന്ററിൽ വച്ച് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ തൃശൂർ ഭാഗത്തു നിന്ന് വന്ന സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വത്സല. മക്കൾ: സനീഷ്, സരിത. മരുമക്കൾ: സുരഭി, സുരേഷ്.